ഫാ. ജസ്റ്റിൻ അവണൂപറമ്പിൽ OCD
Description:
'ദൈവം സ്‌നേഹമാകുന്നു' (1 യോഹ 4:16). സ്‌നേഹമാകുന്ന ദൈവം പഠനവിഷയമാകുമ്പോള്‍ അത് 'ദൈവശാസ്ത്രം.' ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ പഠിക്കുവാനാഗ്രഹിച്ചത് സ്‌നേഹത്തിന്റെ ശാസ്ത്രം.' യേശു തന്നെ നേരിട്ട് അത് അവളെ പഠിപ്പിച്ചു. 'യേശു ദര്‍ശനം നല്‍കാതെയും തന്റെ സ്വരം കേള്‍പ്പിക്കാതെയും രഹസ്യത്തിലാണ് എന്നെ പഠിപ്പിക്കുന്നത്; 'സ്‌നേഹത്തിന്റെ ശാസ്ത്രം.' ആ ശാസ്ത്രം മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ'' (നവമാലിക, പേജ് 252). അവള്‍ പഠിച്ച ആ ശാസ്ത്രം എല്ലാവരെയും പഠിപ്പിക്കുന്നതിനാണ് തിരുസഭ അവളെ വേദപാരംഗത പദവിയിലേക്കുയര്‍ത്തിയത്.
അറിയപ്പെടുന്ന ദാര്‍ശനികയായിരുന്ന എഡിത്ത് സ്റ്റെയിന് ചിന്താലോകത്തില്‍ കാലിടറിയപ്പോള്‍ സ്വയം ചോദിച്ചു: 'ദൈവമുണ്ടോ?' എങ്കിലും സത്യാന്വേഷകയായ അവള്‍ വിശുദ്ധ അമ്മത്രേസ്യായുടെ ആത്മകഥയില്‍ സത്യം കണ്ടെത്തി. അപ്പോള്‍ അവള്‍ പറഞ്ഞു: 'ഇതാണ് സത്യം!' ആ സത്യം കുരിശിന്റെ പൊരുള്‍ മനസ്സിലാക്കുവാന്‍ വേണ്ട വെളിച്ചം അവള്‍ക്കു നല്‍കി. അപ്പോള്‍ തന്റെ മരണപത്രികയെന്നോണം അവള്‍ എഴുതിയതാണ് 'കുരിശിന്റെ ശാസ്ത്രം.'
Our Service Will Be Always Here
Carmel International Publishing House
Cotton Hill, Vazhuthacadu
Trivandrum - 695 014
Kerala, India
carmelpublication@ciph.in
+91-9446037253 , +91-471-2327253
+91-9446037253
© Carmel International Publishing House.All Rights Reserved.Designed by Geosys IT Solutions Pvt. Ltd.