Whatsapp
ഒരു പൂവിന്റെ പതനം

മറവി രോഗിയുടെ ജീവചരിത്രം, ആര്.കെ പണിക്കര്

Description:
'ഫാളന്‍ ഫ്‌ളവര്‍' എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പ്രചുരപ്രചാരമായ പുസ്തകത്തിന്റെ പരിഭാഷയാണ് 'ഒരു പൂവിന്റെ പതനം.' ഇങ്ങനെ ഒരു പുസ്തകം ജനിക്കുന്നത് വളരെ അപൂര്‍വ്വമായാണ്. അധികം ആരും അറിയപ്പെടാത്ത 'ഫ്രണ്ടൊ ടെമ്പറല്‍ ഡിമെന്‍ഷ്യ' എന്ന അപൂര്‍വ്വരോഗത്തിന് അടിമയായ തന്റെ ജീവിതപങ്കാളിയുടെ ജീവചരിത്രമാണിത്. രോഗിയാകുന്നതിനുമുമ്പുള്ള അവരുടെ ജീവിതപശ്ചാത്തലവും, രോഗലക്ഷണങ്ങളും, രോഗിക്കുണ്ടായ ശാരീരികവും മാനസികവുമായ പരിണാമങ്ങളും, വിശിഷ്യ രോഗിയെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ വിവിധ മാര്‍ഗങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ലളിതമായ ഭാഷയില്‍ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ അവതാരികയും, അനുന്ബധങ്ങളും എഴുതിയിട്ടുള്ളത് വളരെ പ്രഗത്ഭരായ ഡോക്‌ടേഴ്‌സ് ആയതുകൊണ്ടുതന്നെ പുസ്തകത്തിന്റെ മാറ്റ് കൂടുന്നു. ഹൃദയസ്പര്‍ശിയായ ഒരു ജീവചരിത്രം തന്നെ. ആശയും, നിരാശയും, പ്രതീക്ഷയും പ്രത്യാശയും എന്നുവേണ്ട മനുഷ്യമനസ്സിന്റെ വിവിധ വികാരങ്ങളിലൂടെ രോഗിയുടെ പരിചാരകര്‍ കടന്നുപോകുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ കരുണയുടെയും നന്മയുടെയും വിത്തുകള്‍ പാകുന്നു.

Price: ₹ 200.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us