Whatsapp
ഞാൻ നിന്നെ സ്നേഹിച്ചു

Pope Leo XIV

Description:
ദരിദ്രരോടുള്ള സ്നേഹം, രോഗീപരിചരണം, അടിമത്തത്തിനെതിരായ പോരാട്ടം, അക്രമത്തിനിരയായ സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസ അവകാശം ഉയർത്തിപ്പിടിക്കൽ, കുടിയേറ്റക്കാരെ പിന്തുണയ്ക്കൽ, ദാനധർമ്മം, സമ ത്വത്തിനുവേണ്ടിയുള്ള പ്രവർത്തനം എന്നിവയെകുറിച്ചുള്ള സഭയുടെ നിലപാട് 'ഞാൻ നിന്നെ സ്നേഹിച്ചു' (Dilexi Te) എന്ന അപ്പസ്തോലിക ഉദ്ബോധനം വഴി ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കുന്നു. 121 ഖണ്ഡികകളുള്ള ഈ രേഖ സഭയുടെ സാമൂഹിക പ്രബോധനങ്ങളെ പ്രത്യേകിച്ച് കഴിഞ്ഞ 150 വർഷങ്ങളിലെ പ്രബോധനങ്ങളെ വീണ്ടും അവതരിപ്പിക്കുന്നു. ഭൗതിക ഉപജീവനമാർഗ്ഗമില്ലാത്തവരുടെ, അല്ലെങ്കിൽ, 'ധാർമ്മികവും ആത്മീയവുമായ ദാരിദ്ര്യം, സാംസ്കാരിക ദാരിദ്ര്യം' 'കൂടുതൽ സൂക്ഷ്മമവും അപകടകരവുമായ' പുതിയ രൂപത്തിലുള്ള ദാരിദ്ര്യത്തെക്കുറിച്ചും ലെയോ മാർപാപ്പ പരാമർശിക്കുന്നു. ദരിദ്രരെ 'സഭയുടെ ഹൃദയമായി' അല്ലാതെ ഒരു 'സാ മൂഹികപ്രശ്‌നമായി' കാണാൻ ഒരു ക്രൈസ്തവനും കഴിയില്ല എന്ന് അദ്ദേഹം ഈ പ്രബോധനത്തിലൂടെ ഉറപ്പിച്ചു പറയുന്നു. സഭയുടെ ദരിദ്രരോടുള്ള സ്നേഹത്തെ കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനും ഉതകുന്ന ഒരു പ്രബോധനം.

Price: ₹ 120.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us