LITERATURE

സംക്ഷേപവേദാർത്ഥം
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം. ക്രൈസ്തവ ആദർശങ്ങളും സാന്മാർ ഗ്​ഗിക സിദ്ധാന്തങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ പുതിയ പതിപ്പിൽ മൂലഗ്രന്ഥത്തിലെ ഓരോ പേജും ഫോട്ടോസ്റ്റാറ്റിൽ പകർത്തുകയും പ്രവർത്തനവും വ്യാഖ്യാനവും സഹിതം പുതിയ ലിപിയിൽ അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. ജാതിമതഭേദമെന്യേ ഭാഷാപ്രണയികളായ സകലരുടേയും ശ്രദ്ധ അർഹിക്കുന്ന ഈ ഗ്രന്ഥം സ്കൂൾ ലൈബ്രറികൾക്കായി സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.

Author Fr. Clement Piyanis OCD

Category Literature

Publisher CIPH

Language Malayalam

 

PAGES: 577

₨ 75

പ്രാചീന മലയാളലിപിമാല മലയാളഭാഷയുടെ ചരിത്രവഴിയിലെ ഒരു നാഴികക്കല്ലാണ് പാശ്ചാത്യമിഷണറിയായ ക്ലെമന്റ് പിയാനിയസ് 1772ൽ റോമിൽ അച്ചടിച്ച 'ആൽഫബെത്തും ഗ്രന്ഥോനിക്കോ മലബാറിക്കും സിവേ സംസ്‌കൃതോനിക്കും' എന്ന ലത്തീൻ ഗ്രന്ഥം. പഴയകാല മലയാള ലിപികളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസാധനത്തോടെ മലയാളം അച്ചടിയുടെ ദ്വിതീയഘട്ടം ആരംഭിച്ചു. സാധ്യമായ എല്ലാ ആര്യലിപികളും ആദ്യമായി അച്ചടിയിലെത്തിയത് ആ കൃതിയിലൂടെയാണ്. മാറ്റിവയ്ക്കാവുന്ന ടൈപ്പുകളുപയോഗിച്ച് അച്ചടിച്ച ആദ്യത്തെ മലയാള ഗദ്യഭാഗവും മുദ്രണം ചെയ്ത പ്രഥമ ഭാഷാപദ്യവും ഗ്രന്ഥത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

Author Fr. Emmanuel Attel

Category Literature

Publisher CIPH

Language Malayalam

 

PAGES: 170

₨ 90

പഴഞ്ചൊല്‍മാല പാഠവും പഠനവും
ഭാഷാചരിത്രപഥം പ്രോജ്ജ്വലമാക്കിയ അപൂര്‍വ്വ കൃതിയാണ് പാശ്ചാത്യനായ പൗളിനോസു പാതിരി 1791ല്‍. റോമി. പ്രസാധനം ചെയ്ത മലബാറിലെ നൂറു പഴഞ്ചൊല്ലുകള്‍ മലയാളത്തില്‍ മുദ്രണം ചെയ്ത ആദ്യത്തെ പഴഞ്ചൊല്‍ സമാഹാരമാണ് അത്. ഓരോ ചൊല്ലിന്റെയും താഴെ അതിന്റെ ലത്തീന്‍ വിവര്‍ത്തനവുംകൂടി നല്‍കാന്‍ പൗളിനോസ് ഉദ്യമിച്ചിട്ടുണ്ട്. പ്രാചീനകേരളസംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചില തലപ്പുകള്‍ കണ്ടെത്താന്‍ അതിലെ പഴഞ്ചൊല്ലുകള്‍ സഹായിക്കുന്നു. ജനസാമാന്യത്തിന്റെ തനതു പാരമ്പര്യത്തിലേക്ക്, പ്രത്യേകിച്ച് വാങ്മയസംസ്‌കൃതിയിലേക്ക് വെളിച്ചം വീശുന്ന രേഖാചിത്രമാണ് ഈ പഴഞ്ചൊല്‍ സമാഹാരം.

Author Emmanuel Attel Fr.

Category Literature

Publisher CIPH

Language Malayalam

 

PAGES: 55

₨ 45

വേദതര്‍ക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക ഭാഷാഗദ്യചരിത്രത്തിന്റെ നാള്‍വഴിയില്‍ അനശ്വരത അടയാളപ്പെടുത്തിയ അപൂര്‍വഗ്രന്ഥമാണ്. മാര്‍ ജോസഫ് കരിയാറ്റിയുടെ വേദതര്‍ക്കം. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ കര്‍സോന്‍ ലിപിയില്‍ രേഖീയമായതുകൊണ്ട് നാളിതുവരെ ഈ ഹസ്തലിഖിതകൃതി നിദ്രയില്‍ ശയിക്കുകയായിരുന്നു. ഭാഷയുടെയും ചരിത്രത്തിന്റെയും പഠനം ത്വരിതപ്പെടുത്തുന്ന ഒരു പുരാവസ്തുവിജ്ഞാനീയ ചിഹ്നമായ ഈ ആദ്യകാലഗ്രന്ഥം ലിപ്യന്തരണം നടത്തി പഠനത്തേടൊപ്പം വേദതര്‍ക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക എന്ന പേരില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയാണ്.

Author

Fr. Emmanuel Attel

 

Category Literature

Publisher CIPH

Language Malayalam

 

PAGES: 272

₨ 175

Malayalabhashaye Dhanyamakkiya christian ...

B-[p-\n-I- a-e-bm-f- `m-j-bp--sSbpw- K-Zy-km-ln-Xy-im-J-I-fp--sS hn-I-k-t\m·p-J- L-«-¯n-sâ \m-Ä-h-gn-bp--sS Xp-S-¡-¯n-Â-, hn--tZin-I-fpw- kz--tZin-I-fp-am-b- an-j-W-dn-am-cp--sS kw-`m-h-\-I-Ä- A-hn-kva-c-Wo-b-am-Wv. hn--tZi- an-j-W-dn-am-À-¡v B-i-b-kw--thZ-\-¯n-\v \m-«p-`m-j- ]-Tn--t¡ï-Xp-ïm-bn-cp-¶p-. `m-jm-im-kv{X- ]-cn-Úm-\-¯n-\m-bn- a-e-bm-f- `m-j-bv¡v A-§--s\ hym-I-c-W- {K-Ù-§-fpw- \n-L-ïp-¡-fpw- bm-{Xm-hn-h-c-Ww-, -thZ-hym-Jym-\w-, Po-h-N-cn-{Xw-, D-]-\ym-kw-, -t\mh-ev F-¶n-h- -ssIh-¶p-.

Author G. Kamalamma

Category Literature

Publisher CIPH

Language Malayalam

 

PAGES: 216

₨ 120

നെബോ മുതല്‍ പിരമിഡ് വരെ കാഴ്ചകള്‍ക്കിടയില്‍ വേദ പുസ്തകത്തിലെ ഉപമകളിലേയ്ക്കും ഓര്‍മ്മകളിലേക്കും സംഭവങ്ങളിലേക്കും ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ജോര്‍ദ്ദാന്‍ വിട്ട് പാലസ്തീന്‍ കടന്ന് ഇസ്രായിലേയ്ക്ക് അവരുടെ യാത്ര നീളുന്നു. ഇസ്രായേല്‍ മണ്ണില്‍ കാല്‍ കുത്തുമ്പോള്‍ ഈശോയുടെ കാല്പ്പാടുകള്‍ പതിഞ്ഞ മണ്ണാണണോ ഇതെന്ന് അവരോര്‍ക്കുന്നു. ഓര്‍മ്മയില്‍ ചരിത്രത്തിന്റെ ഏടുകള്‍ മെല്ലെ മറിയുന്നു...... ഈ പുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ പ്രൊഫ. ദേവദാസന്റെയും രാജേശ്വരിയുടെയും കൂടെ യാത്ര ചെയ്യുകയാണ്.

Author Prof. B. Devadasan

Category Literature

Publisher CIPH

Language Malayalam

 

PAGES: 127

₨ 70

നെപ്പോളിയൻ ബോണപ്പാർട്ട് മഹാനായ നെപ്പോളിയനെ സമഗ്രമായ ആകാരപ്പൊലിമയോടെ അവിശ്വസനീയമായ സൂക്ഷ്മതയോടെ പുനർനിർമ്മിക്കുന്ന മഹത്തായ പുസ്തകമാണ് ജോസഫ് എസ്.സി. ആബട്ട് രചിച്ചിരിക്കുന്നത്. ആ ആശയപ്രപഞ്ചം ഹൃദയംഗമമായി പരിഭാഷപ്പെടുത്തി പുനർനിർമ്മിച്ചിരിക്കുകയാണ് വിവർത്തകൻ പി.ഡി. ജോസ്. മികച്ച ബഹുവർണ്ണചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോസഫ് എസ്.സി. ആബട്ട് വിവർത്തനം: പി.ഡി. ജോസ്

PAGES: 1536

₨ 850.00
ഡോൺ ക്വിക്സോട്ട് യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള ഒരു സംഘട്ടനമാണ് ഡോൺ ക്വിക്സോട്ട് എന്ന നോവലിലൂടെ കാട്ടിത്തരുന്നത്. ഒരാത്മത്യാഗത്തിന്റെ വേദനയുൾക്കൊണ്ട് ആദർശവും, സാഹസികതയും ഒരു വ്രതമായെടുക്കുന്ന ഡോൺ ക്വിക്സോട്ടിന്റെ ജീവിതകഥയെ ആസ്പദമാക്കി രചിച്ചതാണീ ഗ്രന്ഥം. സ്പാനീഷ് ബൈബിൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇൗ ഗ്രന്ഥം ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമാണ്. (നോവൽ) മിഗുവൽ ഡി സെർവാന്റസ് വിവ: ഫാ. തോമസ് നടയ്ക്കൽ

PAGES: 1198

675.00
യൂറോപ്പിലൂടെ ഒരു തീർത്ഥാടനം ഇറ്റലി, സ്വിറ്റ്സർലണ്ട്, പാരീസ്, പോർച്ചുഗൽ, സ്പെയിൻ എന്നിങ്ങനെ വിശ്വവിഖ്യാതമായ സ്ഥലങ്ങളിലൂടെയാണ് യാത്ര. പ്രധാന തീർത്ഥാടനകേന്ദ്രങ്ങളുടെ സന്ദർശനരേഖകൾ അവതരിപ്പിച്ചും പ്രകൃതിരമണീയമായ പ്രദേശങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ നല്കിയും യാത്രയിലെ അനുഭവങ്ങൾ പങ്കിട്ടും മുന്നേറുന്ന വിവരണം വായനക്കാർക്ക് ഹൃദ്യമായ അനുഭൂതി പകരുന്നതാണ്. പ്രൊഫ. ബി. ദേവദാസൻ & എം. ജി. രാജേശ്വരി അമ്മാൾ

PAGES: 198

₨ 160.00
ഒരു നേപ്പാൾയാത്രയുടെ നാൾവഴികൾ ഗ്രന്ഥകർത്താക്കൾ നടത്തിയ മൂന്നു യാത്രകളുടെ വിവരണമാണ് ഇൗ ലഘുഗ്രന്ഥത്തിന്റെ ആവിഷ്കാരം. ഒന്നാംഭാഗം കാശ്മീർ യാത്രയുടെയും രണ്ടാംഭാഗം കൊച്ചുവേളിയിൽ നിന്ന് ഉത്തരാപഥത്തിലേക്ക് നടത്തിയ യാത്രയുടെയും മൂന്നാം നേപ്പാൾ യാത്രയെക്കുറിച്ചും. ലളിതമായ ഭാഷയും യാഥാർത്ഥ്യബോധത്തോടെയുള്ള വിവരണങ്ങളും ഇൗ ഗ്രന്ഥത്തിന്റെ വായന സുഖകരമാക്കുന്നു. പ്രൊഫ. ബി. ദേവദാസൻ & എം. ജി. രാജേശ്വരി അമ്മാൾ

PAGES: 118

₨ 85.00

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH